ആദിവാസികൾക്കായി നൂല്‍പ്പുഴയില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി

ഏറെക്കുറെ വനഗ്രാമമാണ് വയനാട് ബത്തേരിയിലെ നൂല്‍പ്പുഴ. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അവിടെ ഒരു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രമുണ്ട്. സ്വകാര്യ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെ ജയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഒരിടം. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പരിശ്രമവും ഭാവനയുമാണ് ആരോഗ്യമേഖലയിലെ ഈ നൂല്‍പ്പുഴ മോഡലിനു പിന്നില്‍.