യുവകർമ്മ സേന പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

 ദുരന്തനിവാരണത്തിന് യുവജനങ്ങളെ ഉള്‍പ്പെടുത്തി യുവകര്‍മസേന രൂപീകരിക്കാന്‍ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവർത്തനം നടത്താന്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും അഞ്ചു വീതം യുവാക്കള്‍ക്ക് പരിശീലനം നല്‍കും.   

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം പൂർത്തിയാക്കി ഫെബ്രുവരിയോടെ സേനയെ അണിനിരത്താനാണ് തീരുമാനം. ട്രോമ കെയറിലും പ്രഥമ ശുശ്രൂഷയിലും പ്രാഥമിക അറിവ് നല്‍കും. അപകടങ്ങളില്‍ പെട്ടന്ന് ഇടപെടാനുള്ള പരിശീലനവും യുവകര്‍മസേനയ്ക്കായി ഒരുക്കിയിട്ടുണ്ട്.   വിവിധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, യൂത്ത് ക്ലബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നൂറ് വീതം ആംഗങ്ങളെ ഉള്‍പ്പെടുത്തി യുവകര്‍മസേന വിപുലപ്പെടുത്തും.