വനിതാ വീട് പ്രദര്‍ശനത്തിന് തിരക്കേറുന്നു

Thumb Image
SHARE

കോഴിക്കോട് സ്വപ്നനഗരിയില്‍ ആരംഭിച്ച വനിതാ വീട് പ്രദര്‍ശനത്തിന് തിരക്കേറുന്നു. വീട് നിര്‍മാണരംഗത്തെ ഏറ്റവു മികച്ച ഉല്‍പന്നങ്ങള്‍ മികച്ച വിലയ്ക്ക് സ്വന്തമാക്കാന്‍ പ്രതിദിനം നിരവധിപേരാണ് സ്വപ്നനഗരിയിലേക്കെത്തുന്നത്.

വീടൊരുക്കാനുള്ളതെല്ലാം ഒരു കുടക്കീഴിലൊരുക്കിയിരിക്കുകയാണിവിടെ. പ്രമുഖ നിര്‍മാതാക്കളെ പരിചയപ്പെടാനും ചുരുങ്ങിയ ചെലവില്‍ നല്ലൊരു വീട് നിര്‍മിക്കുവാനും പ്രദര്‍ശനം സഹായിക്കും. വീടിന്റെ അകവും പുറവും അലങ്കരിക്കാനുള്ള നൂതന സൗകര്യങ്ങളുടെ ശേഖരമാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. ഫര്‍ണിച്ചറുകളും ശുചിമുറി സാമഗ്രികളും വാങ്ങാനും മുന്‍കൂര്‍ ബുക്ക് ചെയ്യാനും അവസരമുണ്ട്.

വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുന്ന  പ്രദര്‍ശനനഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 11 മണിമുതല്‍ രാത്രി എട്ടരവരെയാണ് സമയം. 

MORE IN NORTH
SHOW MORE