പാലം തകർന്ന് പത്ത് വർഷം; ആദിവാസികുടുംബങ്ങൾ ദുരിതത്തിൽ

Thumb Image
SHARE

പാലം തകർന്ന് പത്ത് വർഷമായിട്ടും പുനർനിർമിക്കാത്തതിനാൽ കണ്ണൂർ കണ്ണവം വനത്തിലുള്ള നൂറ്റിയമ്പത് ആദിവാസികുടുംബങ്ങൾ ദുരിതത്തിൽ. നിർമാണത്തിലെ അനാസ്ഥയാണ് കടൽകണ്ടം പാലത്തിന്റെ തൂണ് തകരാനിടിയാക്കിയത്. 

ഈ പാലത്തിന് അപ്പുറത്ത് മൂന്ന് കോളനികളുണ്ട്. വേണമെങ്കിൽ ജീവൻ പണയംവെച്ച് പാലത്തിലൂടെ നടന്ന് അവിടെയെത്താം. പക്ഷേ ഏത് നിമിഷവും പാലം പൂർണമായും തകർന്ന് വീഴും. ഉദ്ഘാടനത്തിന് തൊട്ട് മുൻപാണ് തൂണ് ഇടിഞ്ഞ് താഴ്ന്നത്. പിന്നെ അന്വേഷണം തുടങ്ങിയതോടെ പാലം പുനർനിർമാണവും മുടങ്ങി. 

മഴവെള്ള പാച്ചിലിൽ മരങ്ങൾ ഒഴുകിയെത്തി പാലത്തിൽ തങ്ങിനിൽക്കുന്നതും അപകട സാധ്യത വർധിക്കുന്നു. മഴക്കാലത്ത് കോളനിവാസികൾ പൂർണമായും ഒറ്റപ്പെടും. വാഹനങ്ങൾ എത്താതായതോടെ ഇവിടെയുള്ള വീടുകളുടെ നിർമാണവും മുടങ്ങി. 

MORE IN NORTH
SHOW MORE