തെരുവിലെ ജീവിതങ്ങൾക്ക് അന്നം നൽകി വിദ്യാർഥികൾ

Thumb Image
SHARE

തെരുവിലെ ജീവിതങ്ങൾക്ക് അന്നം നൽകി പാലക്കാട് മോയൻസ് സ്കൂളിലെ കുട്ടികൾ. ആഴ്ചയിലൊരിക്കൽ പൊതിച്ചോറുമായി നഗരത്തിലിറങ്ങുന്ന വിദ്യാർഥിനികൾ നന്മയുടെ നല്ലപാഠം പഠിക്കുകയാണ്്. സ്കൂളിലെ നാഷണൽ സർവീസ് സ്്കീമിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. 

എല്ലാ നഗരങ്ങളിലെയും പോലെ പാലക്കാടിന്റെ വഴിയോരങ്ങളിലുമുണ്ട് ആരോരുമില്ലാത്തവർ. ഭിക്ഷതേടി ജീവിക്കുന്നവരും , വീടില്ലാതെ കടവരാന്തകളിൽ അന്തിയുറങ്ങുന്നവരും.ബന്ധുബലമില്ലാതെ ദാരിദ്ര്യത്തിന്റെ വേദനയുളളവർ. ഇവരുടെ മുന്നിലേക്കാണ് പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിലെ കുട്ടികൾ ഭക്ഷണവുമായത്. ഇതൊരു തുടക്കമാണ്. തൂശനിലയിലെ ചൂടുചോറും രുചിക്കൂട്ടുകളുമായി ആഴ്ചയിലൊരിക്കൽ കുട്ടികളെത്തും. ആശുപത്രിയിൽ കഴിയുന്നവർക്കും ഭക്ഷണം നൽകും.  

MORE IN NORTH
SHOW MORE