കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുവിഭാഗം ആശുപത്രി പ്രവർത്തിക്കുന്നത് അഗ്നിശമനസേനയുടെ അനുമതിയില്ലാതെ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏഴുനില കെട്ടിടത്തിന് അധികൃതർ അനുമതി വാങ്ങിയില്ല. നിലവിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ വീഴ്ച പരിഹരിച്ചില്ലെങ്കിൽ ആശുപത്രി പൂട്ടുന്നതിന് ഉൾപ്പെടെ നോട്ടിസ് നൽകുമെന്ന് അഗ്നിശമനസേന ജില്ലാ ഓഫിസർ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement