E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെതുടർന്ന് മലപ്പുറം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ദിനംപ്രതി പന്ത്രണ്ട് സർവീസുകളാണ് മുടങ്ങുന്നത്. 

ഒന്നര ആഴ്ച മുമ്പാണ് പെരിന്തൽമണ്ണ ഡിപ്പോയിലെ 7 ഡ്രൈവർമാരേയും 10 കണ്ടക്ടർമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനു പകരം ഒരാളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല.ഇതാണ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റിച്ചത്.50 ബസുകൾ സർവീസ് നടത്തിയത് 38 ആയി ചുരുങ്ങി.വരുമാനത്തിലും ഇടിവുണ്ടായി.ദിനം പ്രതി 7 ലക്ഷം രൂപ വരുമാനം കിട്ടിയത് ആറുലക്ഷത്തിൽ താഴെയായി.ഡിപ്പോക്ക് ഏറ്റവും അധികം വരുമാനം നൽകുന്ന വളാഞ്ചേരി സർവീസിനെയാണ് ഇത് കാര്യമായി ബാധിച്ചത്. 

ഇതുമാത്രമല്ല ഡിപ്പോക്ക് അനുവദിച്ച 2 പുതിയ ജെൻറം ബസുകൾ ആറുമാസമായി പെർമിറ്റ് കാത്ത് കിടക്കുകയാണ്.നിലവിലുള്ള ജീവനക്കാർ അധിക സമയം ജോലിയെടുത്താണ് ഡിപ്പോയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളെ ഇത് ബാധിക്കും.