ആയിരത്തിനാന്നൂറ്പേരുടെ കളരി അഭ്യാസപ്രകടനത്തിന് വേദിയായി കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം. സിപിഎം നിയന്ത്രണത്തിലുള്ള ഇന്ത്യൻ മാര്‍ഷൽ അക്കാദമി ആൻഡ് യോഗ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് അഭ്യാസപ്രകടനം നടന്നത്.
കുട്ടികളും മുതിർന്നവരും ഒരു ചുവടുപോലും പിഴയ്ക്കാതെ അടവുകൾ പുറത്തെടുത്തു. അഭ്യാസം കാണാൻ മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും വേദിയിലിരുന്നു.
ജില്ലയിലെ മൂപ്പത് കളരികളിൽനിന്ന് പരിശീലനം ലഭിച്ചവരാണ് മുണ്ടയാട് സ്റ്റേഡിയത്തിൽ ഒത്തുചേർന്നത്. ചടങ്ങിൽ ജില്ലയിലെ പഴയകാല കളരി ഗുരുക്കൻമാരെ ആദരിക്കുകയും ചെയ്തു. കുഞ്ഞ് അഭ്യാസികളെ അഭിനന്ദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഒരുവർഷംമുൻപാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ കളരി പരിശീലനം ആരംഭിച്ചത്.