അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് മതിയായ ചികില്‍സ സൗകര്യങ്ങളില്ലാതെ കാസര്‍കോട് ജില്ലയിലെ ആശുപത്രികള്‍. ദേശീയപാത അറുപത്തിയാറിന്റെ ഓരത്തുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൂര്‍ണസജ്ജമായ ട്രോമകെയര്‍ സംവിധാനം പോലുമില്ല.
ദേശീയപാത അറുപത്തിയാറിലൂടെ ദിവസവും നിരവധി ആംബുലസുകളാണ് കാസര്‍കോട് നിന്ന് മംഗലൂരുവിലേക്ക് ഇങ്ങനെ ചീറിപ്പായുന്നത്. ഇവയില്‍ പലതിലും അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരുണ്ടാകും. കാസര്‍കോട്ടെക്കുള്ള യാത്രയില്‍ പയ്യന്നൂര്‍ പിന്നിട്ടാല്‍ എന്തപകടം സംഭവിച്ചാലും കാര്യമായ ചികില്‍സ വേണമെങ്കില്‍ മംഗലൂരുവിലോ, കണ്ണൂരോ എത്തണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ട്രോമകെയറിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാത്തതാണ് തടസം. ന്യൂറോവിദഗ്ദ്ധര് അടക്കമുള്ള പൂര്ണസജമായ ട്രോമകെയര്‍ സംവിധാനം ജില്ലയില്‍ ഒരിടത്തുമില്ല
ജനറല്‍ ആശുപത്രിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ട്രോമകെയര്‍ ആരംഭിക്കാന്‍ ആലോചനകള്‍ തുടങ്ങിയിട്ട് വര്‍ഷമൊന്ന് പിന്നിടുന്നു. ഐ.സി.യു സംവിധാനമുള്ള ഒരു ആംബുലര്‍സ് പോലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലില്ല.