E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

പരിമിതിയില്‍ വീർപ്പുമുട്ടി തലശ്ശേരിയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിമിതിയില്‍ വീർപ്പുമുട്ടി തലശ്ശേരിയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസ്. ബാറ്ററി തകരാറിലായതോടെ വൈദ്യുതി നിലയ്ക്കുന്ന സമയങ്ങളിൽ ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുന്നത് പതിവാണ്. ലൈസൻസ് തയ്യാറാക്കുന്ന പേപ്പർ തീർന്നതോടെ പുതിയ ലൈസൻസ് അനുവദിക്കുന്നതും മുടങ്ങി. 

തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഓഫിസാണിത്. ലൈസൻസ് തയ്യാറാക്കേണ്ട പേപ്പർ തീർന്നതിനാൽ പുതിയ ലൈസൻസ് നൽകാനും പുതുക്കാനും സാധിക്കുന്നില്ല. കരാറെടുത്ത കമ്പനി യഥാസമയം പേപ്പറെത്തിക്കാത്താണ് പ്രശ്നം. വൈദ്യുതിയില്ലാത്ത സമയങ്ങളിൽ ഓഫിസ് പ്രവർത്തനം തടസപ്പെടാതിരിക്കാൻ സ്ഥാപിച്ച ബാറ്ററിയും പ്രവർത്തനരഹിതമായി. വൈദ്യുതിപോകുന്ന സമയങ്ങളിൽ ലേണിംഗ് ടെസ്റ്റ് നടത്താനാവില്ല‌. മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ലിഫ്റ്റ് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്. 

ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ മൂന്നാംനിലയിൽ എത്തിപ്പെടാൻ കഴിയില്ല. തിരക്കുള്ള സമയമാണെങ്കിൽ ഓഫിസിനകത്ത് നിന്ന് തിരിയാൻ പോലും ഇടമുണ്ടാകില്ല.