E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 08 2020 11:32 PM IST

Facebook
Twitter
Google Plus
Youtube

More in North

സമ്മാനതുക അന്ധഗായികയുമായി പങ്കുവെച്ച് പി. യു ചിത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്ധയായ ഗായികയ്ക്ക് കായികതാരം പി. യു ചിത്രയുടെ സഹായം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ കാസർകോഡ് കാറഡുക്ക സ്വദേശിനി വിഷ്ണുപ്രിയയ്ക്കാണ് ചിത്ര തനിക്ക് കിട്ടിയ സമ്മാനതുകയിൽ നിന്ന് ഒരു ഭാഗം നൽകിയത്. 

മാധ്യമങ്ങളിലൂടെയാണ് കാറഡുക്ക ജി.വി.എച്ച്.എസ്.എസിലെ വിഷ്ണു പ്രിയയെക്കുറിച്ച് പി.യു. ചിത്ര അറിയുന്നത്. ജന്മന അന്ധയായ വിഷ്ണുപ്രിയയുടെ ലോകം സംഗീതമാണ്. ചിത്രയെപ്പോലെ തന്നെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നാണ് വിഷ്ണുപ്രിയയും ഉയർന്നു വന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ വിഷ്ണുപ്രിയ ഒന്നാം സ്ഥാനം നേടിയിരുന്നു. 

കൊച്ചിയിലെ ഒരു വ്യവസായി നൽകിയ സമ്മാനമാണ് വിഷ്ണുപ്രിയക്കായി ചിത്ര പങ്കുവച്ചത്. കാറഡുക്കയിൽ സംഘടിപ്പിച്ച ചടങ്ങിൽ അൻപതിനായിരം രൂപയുടെ ചെക്ക് ചിത്ര വിഷ്ണുപ്രിയയെ ഏൽപ്പിച്ചു.  വിഷ്ണുപ്രിയയെ സഹായിച്ച ചിത്രയുടെ നല്ല മനസിന് നാട്ടുകാർ അഭിനന്ദിച്ചു. സഹായം കൈമാറാനെത്തിയ ചിത്രയെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തുറന്ന വാഹനത്തിലാണ് വേദിയിലേക്ക് ആനയിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ ഈ വർഷവും സ്കൂൾ യുവജനോൽസവത്തിനുള്ള തയ്യാറെടുപ്പിലാണ്.