E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കൊടുവള്ളി നഗരസഭാ ഭരണം പിടിച്ചടക്കാനൊരുങ്ങി സിപിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കൊടുവള്ളി നഗരസഭാ ഭരണം പിടിച്ചടക്കാനൊരുങ്ങി സിപിഎം. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്രാഹിമിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് നീക്കം. ഭരണനഷ്ടമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ്. 

യുഡിഎഫിന് 19 സീറ്റും എല്‍ഡിഎഫിന്16 സീറ്റും ഒരു സ്വതന്ത്രനുമാണ് കൊടുവള്ളി നഗരസഭയിലുള്ളത്. സത്യവാങ്മൂലത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ യുഡിഎഫിന്‍റെ രണ്ടു കൗണ്‍സിലര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയിരുന്നു. തല്‍ക്കാലത്തേയ്ക്ക് ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അങ്ങനെയെങ്കില്‍ എല്‍ഡിഎഫിന് പതിനാറും യുഡിഎഫിന് പതിനേഴും സീറ്റുകളാകും. 

ഇതേ പ്രശ്നത്തില്‍ മറ്റൊരു കൗണ്‍സിലര്‍ക്കെതിരെ സിപിഎം പരാതി നല്‍കിയിട്ടുണ്ട്. ഇതിലും വിധി അനുകൂലമായാല്‍ അംഗസംഖ്യ തുല്ല്യമാകും. ഒപ്പം സ്വതന്ത്ര കൗണ്‍സിലറെ കൂടി കൂടെ നിര്‍ത്താനായാല്‍ എല്‍ഡിഎഫിന് ഭരണം പിടിച്ചടക്കാം. ഒരു കൗണ്‍സിലര്‍ ഉള്ള ജെഡിയുവിന്‍റെ പുതിയ രാഷ്ട്രീയ നീക്കം എന്താകുമെന്നും എല്‍ഡിഎഫ് ഉറ്റുനോക്കുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹിമിനെയും എല്‍ഡിഎഫ് ക്യാംപിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. 

എന്നാല്‍ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയില്ലെന്ന് വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനു ശേഷം ലീഗ് പ്രതികരിച്ചു. അംഗ സംഖ്യ സമാസമമായാല്‍ ഇടക്കാല തിരഞ്ഞെടുപ്പിലേയ്ക്കും നീങ്ങേണ്ടി വരും.