പ്ലാച്ചിമടയിലെ െകാക്ക കോള പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടി. പ്ലാന്റ് വീണ്ടും തുറക്കാന്‍ ഉദ്യേശമില്ലെന്ന് കോള കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് പ്ലാന്റുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ഒന്നരപതിറ്റാണ്ട് നീണ്ട പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കൊക്ക കോള കന്പനി പ്ലാച്ചിമട പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
കൊക്ക കോളയ്ക്കെതിരെ പെരുമാട്ടി പഞ്ചായത്ത് അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ പരിഗണിക്കവെയാണ് കൊക്ക കോള കന്പനി ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് നല്‍കുന്നതിന് പെരുമാട്ടി പഞ്ചായത്ത് മുന്നോട്ടുവച്ച നിബന്ധനകള്‍ ചോദ്യം ചെയ്യുന്നില്ലെന്നും കന്പനിയുടെ അഭിഭാഷകന് പറഞ്ഞു. ഇതോടെ, പ്ലാന്റുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. അതേസമയം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടോയെന്ന നിയമപ്രശ്നത്തിലേക്ക് കോടതി കടന്നില്ല.