പ്രളയത്തിൽ തകർന്ന പാലം 5 വർഷം പിന്നിട്ടിട്ടും പുനർ നിർമ്മിച്ചില്ല: പ്രതിഷേധം

MankulamBridge
SHARE

പ്രളയത്തിൽ തകർന്ന പാലം അഞ്ച് വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധവുമായി ഇടുക്കി മാങ്കുളം കള്ളകുടിയിലെ നൂറിലധികം കുടുംബങ്ങൾ. പാലം പണിയാൻ എം പി ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ പാഴാക്കിയെന്നാണ് ആരോപണം. എന്നാൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം പണി ഉടൻ തുടങ്ങുമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം 

ദിവസേന മുന്നൂറിലധികം ആളുകളാണ് ഈ തടിപ്പാലം കടക്കുന്നത്. കാൽ തെറ്റിയാൽ പാറയിലേക്കാകും വീഴ്ച. കാലാവർഷമെത്തിയാൽ വെള്ളം കുത്തിയൊലിച്ചെത്തും. പിന്നെ ജീവൻ പണയം വെച്ചാണ് പ്രദേശവാസികൾ മറുകരയെത്തുന്നത് 

എം പി ഫണ്ടിൽ ഉൾപ്പെടുത്തി പാലം പണിയാൻ തുക അനുവദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നതോടെ തുക പാഴായി.  കാലങ്ങളായി പരാതിപ്പെട്ടിട്ടും ഇവരുടെ ദുരവസ്ഥക്ക് യാതൊരു മാറ്റവുമില്ല. വിദ്യാർഥികളടക്കം ആശ്രയിക്കുന്ന പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Idukki protest

MORE IN CENTRAL
SHOW MORE