അരനൂറ്റാണ്ടോളം പഴക്കമുള്ള പാലം; പ്രദേശവാസികള്‍ക്ക് ദുരിതയാത്ര

bridge
SHARE

ഇടുക്കി ഇരട്ടയാറ്റിൽ അര നൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് പാലങ്ങൾ അപകടാവസ്ഥയിൽ. എപ്പോള്‍ വേണമെങ്കിലു തകർന്ന് വീണേക്കാവുന്ന പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് ആളുകളുടെ യാത്ര. 

ഇരട്ടയാറിൽ നിന്ന് വലിയതോവളയിലേക്കും ശാന്തിഗ്രാമിലേക്കും പോകുന്നതിനായി കെ എസ് ഇ ബി നിർമിച്ച പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ നിർമിച്ച പാലങ്ങളിൽ പിന്നീട് അറ്റകുറ്റപ്പണികൾ പോലും നടത്തിയിട്ടില്ല. ഇതോടെ പാവങ്ങളുടെ കൈവരികൾ തകർന്ന് ഇരുമ്പ് കമ്പികൾ തെളിഞ്ഞ നിലയിലാണ്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതിനാൽ കോൺക്രീറ്റ് തൂണുകൾക്കും ബലക്ഷയമുണ്ട്. പാലം പുനർനിർമിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല 

അഞ്ച് കോടിയിലധികം രൂപയാണ് രണ്ട് പാലവും പുനർനിർമ്മിക്കുന്നതിനായി പ്രഖ്യാപിച്ചത്. വിദ്യാർഥികളടക്കം ദിവസേന ആശ്രയിക്കുന്ന പാലം എത്രയും പെട്ടന്ന് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

idukki bridge issue

MORE IN CENTRAL
SHOW MORE