കുടിവെള്ള ടാങ്കിന്റെ വാൽവ് തകരാർ; എട്ടുമാസമായി കുടിവെള്ളം പാഴാകുന്നു

pipe
SHARE

വൈക്കത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന്റെ വാൽവ് തകരാർ മൂലം എട്ടുമാസമായി വെള്ളം പാഴാകുന്നു. വെള്ളം പാഴാകുന്നതും കാനയിലെ മലിനജലം കുടിവെള്ളത്തിൽ കലരാനുള്ള സാധ്യതയും വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും പരിശോധന നടത്തിയതല്ലാതെ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല

ഇളംങ്കാവ് ക്ഷേത്രത്തിൻ്റെ എതിർഭാഗത്ത് തലയോലപ്പറമ്പ് റോഡരുകിലെ 200 മീറ്റർ കാനയിലാണ് എട്ട് മാസമായി വാട്ടർ അതോറിറ്റിയുടെ ഈ പുതിയ ശുദ്ധജല സംഭരണം. എട്ട് മാസമായി ഇങ്ങനെ കുടിവെള്ളം പാഴായി റോഡരുകിലെ PWD ഓടയിൽ കെട്ടിക്കിടന്നിട്ടും  ജലവിതരണ വകുപ്പ് അനങ്ങിയിട്ടില്ല.. കടുത്ത വേനലിൽ ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലമാണ്  ഉദ്യോഗസ്ഥ അനാസ്ഥ മൂലം പാഴാവുന്നത്. ഒപ്പം രോഗ ഭീതിയും. 

നാട്ടുകാരുടെ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.വൈക്കത്തെ ഉൾപ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായതോടെ ആഴ്ചകൾക്ക് മുമ്പ് നാട്ടുകാരും MLA യുമടക്കം ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുടിവെള്ള ക്ഷാമത്തിന് കാരണമാവുന്നത് എന്നതിനുള്ള ഉദാഹരണം കൂടിയാവുകയാണ് റോഡരുകിലെ ഈ കാഴ്ചകൾ.

Drinking water leak at vaikom

MORE IN CENTRAL
SHOW MORE