പ്രളയത്തിൽ വീടും കാലിത്തൊഴുത്തും തകർന്നു; ഉപജീവനം വഴിമുട്ടി ക്ഷീരകര്‍ഷകന്‍

cowfarmer
SHARE

പ്രളയത്തിൽ വീടും കാലിത്തൊഴുത്തും തകർന്ന ക്ഷീരകർഷകൻ ഒടുവിൽ പശു വളർത്തൽ അവസാനിപ്പിച്ചു. ഇടുക്കി മേലേ ചിന്നാർ സ്വദേശി ജിജിയാണ് ഉപജീവനത്തിനായി മാറ്റ് മാർഗങ്ങൾ തേടുന്നത്. സർക്കാർ സഹായം ലഭിക്കാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നാണ് കർഷകന്‍റെ ആരോപണം.

ബഥേൽ ക്ഷീരോൽപദക സഹകരണ സംഘത്തിലെ ഏറ്റവും മികച്ച ക്ഷീര കർഷകനായിരുന്നു ജിജി. ഇരുപത് പശുക്കളടങ്ങുന്ന ഫാമായിരുന്നു ഉപജീവനമാർഗം. എന്നാൽ 2018 ലെ മഹാപ്രളയം ജിജിയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. വീടും തൊഴുത്തും തകർന്നതോടെ സർക്കാർ സഹായത്തിനായി ശ്രമിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഇടപെട്ടു. പുറമ്പോക്ക് ഭൂമിയിലായതിനാൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന സർക്കാർ വാദം കോടതി തള്ളി. തുടർന്ന് 13 തവണത്തെ അന്വേഷണത്തിന് ശേഷം പത്ത് ലക്ഷം രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം ഇതുവരെ തുക ലഭിച്ചിട്ടില്ല.

സ്ഥലം വാങ്ങി വീടും തൊഴുത്തും പണിയാൻ ബാങ്ക് വായ്പക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാർ സഹായം ഇനി ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായതോടെയാണ് പശുക്കളെ വിറ്റത്. കടം വീട്ടാനും കുടുംബം പുലർത്താനും മാറ്റ് ജോലികൾ അന്വേഷിക്കുന്ന തിരക്കിലാണ് നിരവധി പുരസ്‌കാരങ്ങൾ നേടിയ ഈ ക്ഷീര കർഷകൻ.

MORE IN CENTRAL
SHOW MORE