സർക്കാർ ജോലിക്കായുള്ള കാത്തിരിപ്പിനിടയില്‍ നെല്‍ക്കൃഷിയില്‍ നൂറുമേനി

paddyfarming
SHARE

സർക്കാർ ജോലിക്കായുള്ള കാത്തിരിപ്പിനൊപ്പം നെൽ കൃഷിയിൽ വിജയം കൊയ്തിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. പി എസ് സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച യുവതി യുവാക്കളുടെ  കൂട്ടായ്മയാണ് ഇടുക്കി രാജക്കാട് ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കിയത്. 

ഇടുക്കിയിലെ മലയോര മേഖലകളിൽ അത്ര പരിചിതമല്ലാത്ത നെൽകൃഷിയിൽ വിജയം കൊയ്ത കഥയാണ് ഈ യുവാക്കൾക്ക് പറയാനുള്ളത്. പി എസ് സി പഠനത്തിനിടെയുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് ഇവരുടെ മനസിൽ നെൽകൃഷി എന്ന ആശയം വിത്തിട്ടത്. പിന്നെ ഒന്നും നോക്കാതെ മണ്ണിലിറങ്ങി. 

ഒന്നര ഏക്കർ സ്ഥലത്ത് നിന്ന് എട്ട് ക്വിന്‍റലോളം നെല്ലാണ് ലഭിച്ചത്. കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണ് നെൽകൃഷി ഇറക്കിയത്. വരും വർഷങ്ങളിൽ തരിശായി കിടക്കുന്ന കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് യുവാക്കളുടെ തീരുമാനം. 

MORE IN CENTRAL
SHOW MORE