നവീകരണത്തിന്‍റെ പേരില്‍ താഴിട്ടു; പാര്‍വതി മില്ലിലെ തൊഴിലാളികള്‍‌ പ്രതിസന്ധിയില്‍

parvathy-mill
SHARE

കൊല്ലം നഗരഹൃദയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുളള പാര്‍വതിമില്ലിലെ തൊഴിലാളികള്‍‌ പ്രതിസന്ധിയില്‍. നവീകരണത്തിന്‍റെ പേരില്‍ പ്രവര്‍ത്തനം നിലച്ച സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞവേതനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാനപത്തിലെ ജീവനക്കാരാണെന്ന് പറയാമെങ്കിലും ഏറെ ബുദ്ധിമുട്ടിലാണ് തൊഴിലാളികള്‍. നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍റെ കീഴിലാണ് പാര്‍വതിമില്‍. നവീകരണത്തിനായി താഴിട്ടതാണെങ്കിലും നവീകരണം നടന്നിട്ടില്ല. നഗരഹൃദയത്തില്‍ പതിനാറേക്കര്‍ സ്ഥലമാണ് യാതൊരു പ്രയോജനവുമില്ലാതെ കേന്ദ്രസര്‍ക്കാരിന്‍റെ കൈവശമുളളത്. തുണിമില്ലില്‍ തുരുമ്പെടുത്ത യന്ത്രങ്ങളും, തകര്‍ന്നുവീഴാറായ കെട്ടിടങ്ങളുമുണ്ട്. ജോലിയില്ലെങ്കിലും നിലവിലുളള 35 ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്താനെത്തും. പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ കുറച്ചുസ്ഥലമൊക്കെ വല്ലപ്പോഴും വൃത്തിയാക്കും.

1996 ലെ വര്‍ക്ക് ലോ‍ഡ് പ്രകാരമുളള ശമ്പളമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ബോണസും മറ്റ് ആനുകൂല്യങ്ങളുമില്ല. 1884 ല്‍ ബ്രിട്ടീഷുകാരനായ ജെയിംസ് ഡെറാഗ് സ്ഥാപിച്ച തുണിമില്ലിന്‍റെ ഉടമസ്ഥാവകാശം 1957 തമിഴ്നാട് സ്വദേശിയിലെത്തി. തുടര്‍ന്നാണ് തുണിമില്ലിന് പാര്‍വതിമില്ല് എന്ന പേരിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത തുണിമില്ല് 1974 ലാണ് നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന് കൈമാറിയത്. 2008 നവംബറിന് ശേഷം പാര്‍വതി മില്‍ പ്രവര്‍ത്തിച്ചിട്ടില്ല.

MORE IN CENTRAL
SHOW MORE