പ്രായം തടസ്സമല്ല; 106 ആം വയസിലും വോട്ട് ചെയ്​ത് ഫിലോമിന

Philomina
SHARE

പ്രായം വോട്ടിങിന് ഒരു തടസമാണ്, പക്ഷെ വാര്‍ധക്യം അല്ല. 106 ആം വയസിലും തന്‍റെ വോട്ട് കൊച്ചി സ്വദേശിയായ ഫിലോമിന രേഖപ്പെടുത്തി. വോട്ടിങിന്റെ പ്രാധാന്യം ചെറുപ്പക്കാരോട് ചൂണ്ടിക്കാട്ടുകയാണ് ഈ അമ്മ. 106 വയസുണ്ട് ഫിലോമിന അമ്മയ്ക്ക്. ഇക്കാലമത്രയും വോട്ടവകാശം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടിംഗിന് അമ്മയെ ഇളയ മകനായ ജോണി സഹിയിച്ചു. 

കോണ്‍ഗ്രസിന്‍റെ ചിഹ്നം കാളവണ്ടിയായിരുന്ന കാലം മുതല്‍ വോട്ട് ചെയ്തിരുന്നയാളാണ്. കൂട്ടുകാരുമൊത്ത് ആദ്യമായി വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയ കഥ അമ്മ ഇന്നും ഓര്‍ത്തെടുക്കുന്നു. 10 വര്‍ഷം മുന്‍പാണ് അവസാനമായി അമ്മ പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്തത്. ഇത്തവണയും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. കോവിഡ് കാലത്തിന് ശേഷമാണ് കിടപ്പ് രോഗികളുടെ വോട്ട് തിരഞ്ഞെുപ്പ് കമ്മീഷന്‍ വീട്ടിലെത്തി രേഖപ്പെടുത്താന്‍ തുടങ്ങിയത്. 

Philomena voted at the age of 106

MORE IN CENTRAL
SHOW MORE