വറ്റിവരണ്ട് മണിമലയാര്‍; മുണ്ടക്കയത്ത് ആശ്വാസമായി താൽക്കാലിക ഓലി

വേനൽ രൂക്ഷമായതോടെ മലയോര മേഖലയിൽ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. മണിമലയാർ വറ്റിവരണ്ട് ദുരിതത്തിൽ ആയ മുണ്ടക്കയത്ത് താൽക്കാലിക ഓലി നിർമ്മിച്ച് ആശ്വാസം പകരുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 12 താൽക്കാലിക ഓലികളാണ് ഇത്തരത്തിൽ നിർമ്മിച്ചത്. 

മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും നാട്ടുകാർ വെള്ളത്തിന് ആശ്രയിച്ചിരുന്നത് മണിമലയാറിനെയാണ്..വേനൽ കടുത്തതോടെ പുഴ പൂർണമായി വറ്റി വരണ്ടു. കൊടും വേനലിലും ജലസമൃദ്ധമായിരുന്ന മണിമലയാറിന്റെ പ്രധാന കയങ്ങളെല്ലാം പ്രളയത്തിൽ കല്ലും ചെളിയും വന്നു മൂടിയതോടെ പൂർണമായും അപ്രത്യക്ഷമായി. ഇത് മനസ്സിലാക്കിയാണ് മുണ്ടക്കയം രണ്ടാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മണിമലയാറ്റിൽ താൽക്കാലിക ഓലികൾ നിർമ്മിച്ചത്. 

വേനൽ ശക്തി പ്രാപിച്ച സമയത്ത് തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഈ ഭാഗത്ത് താൽക്കാലിക തടയണയും നിർമ്മിച്ചിരുന്നു.നാളുകളോളം ആളുകൾക്ക് കുളിക്കുന്നതിനും മറ്റ് വീട്ട് ആവശ്യങ്ങൾക്കും തടയണയിൽ നിന്നും ജലം ലഭിച്ചിരുന്നു. എന്നാൽ ഇതും പൂർണമായും വറ്റിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രമഫലമായി പഞ്ചായത്ത് പ്രദേശവാസികൾക്ക് ജലം ലഭ്യമാക്കിയത്.

Water Issue in Mundakkayam