കുടിവെള്ളം കിട്ടാക്കനി; ദുരിതത്തില്‍ കന്നിമാര്‍ചോല നിവാസികള്‍

water-low
SHARE

ഇടുക്കി വണ്ടിപ്പെരിയാറിലെ കന്നിമാർചോല നിവാസികൾക്ക് ഈ വേനൽക്കാലവും അതികഠിനമാണ്. പ്രദേശത്ത് കുടിവെള്ളം ഇല്ലതായിട്ട് കാലങ്ങളായി. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മലിനമായ ഒരു കിണറും, തുള്ളി തുള്ളിയായി വെള്ളം ഒലിച്ചിറങ്ങുന്ന ഒരു ഓലിയുമാണ് നിസ്സഹായരായ ഈ മനുഷ്യരുടെ പ്രധാന ജലസ്രോതസ്സുകൾ.പ്രായമായവരും സ്ത്രീകളും ഈ കിണറ്റിൽ നിന്നുള്ള വെള്ളം കുടങ്ങളിൽ ചുമന്ന് ഏറെ ദൂരം നടന്നാണ് വീടുകളിൽ എത്തുന്നത്.

തേയില തോട്ടങ്ങളിലെ പണിയും കന്നുകാലി വളർത്തലുമാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം. സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തുക നൽകി ടാങ്കർ ലോറിയിൽ വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ. എല്ലാ വർഷവും ജനുവരിയിൽ തന്നെ കന്നിമാർചോലയിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു തുടങ്ങും.കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി നാട്ടുകാർ ഇനി സമീപിക്കാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ബാക്കിയില്ല. 

No drinking water kannimarchola residents in distress

MORE IN CENTRAL
SHOW MORE