വളര്‍ത്തുനായ്ക്കളെ കാണാതാവുന്നു; പുലിപ്പേടിയില്‍ വടക്കാഞ്ചേരിയിലെ നാട്ടുകാര്‍

village-fear
SHARE

തൃശൂര്‍ പഴയന്നൂര്‍ പാടം, കുളത്താശേരി നിവാസികള്‍ പുലിപ്പേടിയില്‍. വളര്‍ത്തു നായ്ക്കളെ നിരന്തരം കാണാതാകുന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.  തൃശൂര്‍ വടക്കാഞ്ചേരി തെക്കുംക്കര പഞ്ചായത്തിലെ പഴയന്നൂര്‍പാടം, കുളത്താശേരി മേഖലയില്‍ പുള്ളിപ്പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കരിയിലയ്ക്കുള്ളില്‍ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളംവച്ചതോടെ പുലി മറഞ്ഞു. വളര്‍ത്തു നായ്ക്കളെ പലവീടുകളില്‍ നിന്നും കാണാതാകുന്നുണ്ട്. പക്ഷേ, പുലിയുടെ സാന്നിധ്യം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. 

നാട്ടുകാരുടെ ഭീതി വര്‍ധിച്ചതോടെ സ്ഥലം എം.എല്‍.എ: സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വാഴാനി ഡാം പ്രദേശത്തു പുലിയെ കണ്ടതായും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു.

Leopard presence in vadakkanchery

MORE IN CENTRAL
SHOW MORE