കുപ്പിവെള്ളം മുതൽ ഉപ്പിലിട്ട മാങ്ങ വരെ മോഷ്​ടിക്കുന്നു; വഴിയോര കച്ചവടക്കാരുടെ ദുരിതം

Street-shop
SHARE

വഴിയോര കച്ചവടക്കാരെയും വെറുതെ വിടാതെ മോഷ്ടാക്കള്‍. കുപ്പിവെള്ളം മുതൽ ഉപ്പിലിട്ട മാങ്ങ വരെ അപഹരിക്കുന്നത് തുടർക്കഥയാകുന്നു. തൃശൂർ 

പാർളിക്കാട് പാടശേഖരത്തിന് സമീപത്തെ വഴിയോര കച്ചവടക്കാരാണ് ഈ ക്രൂരതയ്ക്ക് ഇരയാകുന്നത്. ഷൊർണൂർ .. കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ പാർളിക്കാട് ഒട്ടേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരുടെ കുപ്പിവള്ളവും മറ്റു സാധനങ്ങളും സ്ഥിരമായി മോഷ്ടിക്കുകയാണ്.  രാത്രി കച്ചവടം കഴിഞ്ഞ് ചെറിയ പെട്ടികളിലും മറ്റുമായി പൂട്ടിയിട്ടു പോകുന്ന സാധനസാമഗ്രികൾ രാവിലെ എത്തിയാൽ അപ്രത്യക്ഷമാകുന്ന സ്ഥിതി. പൂട്ടു തകർത്ത് മിനറൽ വാട്ടർ ബോട്ടിലുകളും ജ്യൂസ് ബോട്ടിലുകളും പലഹാരങ്ങളും ഉപ്പിലിട്ട മാങ്ങയും ഉൾപ്പടെ എല്ലാം മൊത്തമായി തട്ടിയെടുക്കും.  വഴിയോരക്കച്ചവടക്കാരനായ പാർളിക്കാട് സ്വദേശി രാജേഷിന്റെ തട്ടുകടയിൽ നിന്ന് 15000 രൂപയുടെ  സാധനങ്ങൾ നഷ്ടപ്പെട്ടു. വായ്പയെടുത്തും കടം വാങ്ങിയും സമാഹരിച്ചവ നഷ്ടമായതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രാജേഷ് . മുൻപ് ഡ്രൈവറായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഉണ്ടായ അപകടത്തിൽ ഒരു വശം തളർന്ന് കിടപ്പിലായിരുന്നു. പിന്നീട് ആരോഗ്യം പാതി വീണ്ടെടുത്തപ്പോൾ പാതയോരത്ത് കച്ചവടം  തുടങ്ങി. രാജേഷിനെ പോലെ ഈ മേഖലയിലെ  മറ്റ് കച്ചവടക്കാർക്കും പറയാനുണ്ട് ഇത്തരം ദുരനുഭവങ്ങൾ. മോട്ടാക്കളെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നാണ് വഴിയോര കച്ചവടക്കാരുടെ ആവശ്യം.

Theft at roadside shops

MORE IN CENTRAL
SHOW MORE