അങ്കണവാടിക്കായി ഭൂമി വിട്ടുനൽകി കുടുംബത്തിന്‍റെ മാതൃക

Playschool-(1)
SHARE

ഇടുക്കി തൊടുപുഴ ഇടപ്പാട്ടുപീടികയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കായി ഭൂമി വിട്ടു നൽകി അധ്യാപകന്റെ കുടുംബം. പരേതനായ അധ്യാപകൻ കെ പി രാമൻ നായരുടെ കരിക്കാമറ്റത്തിൽ കുടുംബമാണ് അങ്കണവാടിക്കായി മൂന്ന് സെന്റ് ഭൂമി വിട്ടുനൽകിയത്. തൊടുപുഴ മുൻസിപ്പാലിറ്റി ചെയർമാൻ സനീഷ് ജോർജ് ഭൂമി ഏറ്റെടുത്തു. വിട്ടുനൽകിയ ഭൂമിയിൽ ഉടൻ തന്നെ കെട്ടിടം നിർമിച്ചു അങ്കണവാടിയുടെ പ്രവർത്തനം തുടങ്ങാനാണ് മുൻസിപ്പാലിറ്റിയുടെ തീരുമാനം.

MORE IN CENTRAL
SHOW MORE