നിര്‍മാണത്തില്‍ അശാസ്ത്രീയത; അമ്പലപ്പുഴയില്‍ അപകടങ്ങള്‍ പെരുകുന്നു

roadaccident
SHARE

ആലപ്പുഴ പുറക്കാട് അമ്പലപ്പുഴ വാഹനാപകടങ്ങൾ പെരുകുന്നതിനു പിന്നിൽ ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെന്ന് ആരോപണം. ദേശീയപാത നിർമാണ മേഖലയിൽ മണ്ണ് റോഡിലേക്ക് ചിതറി കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതടക്കം അടുത്തിടെ എട്ടു പേരുടെ ജീവനാണ് അടുത്തിടെ  ഈ മേഖലയിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് പുറക്കാട് ജങ്ഷന് വടക്ക് മാറി ദേശീയ പാതയിൽ 15 ദിവസത്തിനുള്ളിൽ 5 പേരാണ് വാഹനാപകടത്തിൽ മരിച്ചത് . ഒരു മാസത്തെ ഉ അപകടങ്ങളുടെ കണക്കെടുത്താൽ മരണം എട്ടാകം. 18 പേർക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റു

ദേശീയ പാത നിർമാണത്തിനെത്തിച്ച മണ്ണ് റോഡിലേക്ക് പരന്നുകിടക്കുകയാണ്. ചെറിയ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാനാവാത്ത സ്ഥിതി. കഴിഞ്ഞ ദിവസം അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിക്കാൻ കാരണമായതും ഇതു തന്നെ. സൈക്കിളിൽ എത്തിയ മൽസ്യവിൽപനക്കാരന് പൂഴി കാരണം വശങ്ങളിലേക്ക് നീങ്ങാനായില്ല. ഇതേ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് മുൻപിൽ പെടുകയായിരുന്നു. ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി ടാറിങ് കഴിഞ്ഞ ഭാഗത്ത് മണ്ണ്  നിലവിലുള്ള റോഡിലേക്ക് ചിതറിക്കിടക്കുന്നു

വലിയ വാഹനങ്ങൾ രണ്ടു ദിശയിലേക്കും പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾ മണ്ണിൽ കയറി തെന്നി മറിയുന്നതും പതിവാണ് രാത്രിയിൽ വഴി വിളക്കുകൾ പ്രകാശിക്കാത്തതിനാൽ അപകടങ്ങൾ കൂടുന്നു. മുന്നറിയിപ്പു ബോർഡുകളും ഇല്ല.

Alappuzha ambalapuzha accident

MORE IN CENTRAL
SHOW MORE