ഡയാലിസിസ് ടെക്നീഷ്യന്മാരുടെ ഒഴിവ് നികത്തുന്നില്ല; വലഞ്ഞ് വൃക്ക രോഗികള്‍

kayamkulamdialysis
SHARE

കായംകുളം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്മാരുടെ ഒഴിവ് നികത്താത്തത് മൂലം വൃക്ക രോഗികൾ ദുരിതത്തിൽ. പല രോഗികൾക്കും ഡയാലിസിസ് മുടങ്ങുന്ന സാഹചര്യമാണ് നിലവിൽ . തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് താൽക്കാലിക നിയമനത്തിന് ഇന്‍റര്‍വ്യൂ നടത്തി പട്ടിക തയാറാക്കിയെങ്കിലും നഗരസഭ അംഗീകാരം നൽകാത്തത് പ്രതിസന്ധിക്ക് കാരണമായി.

കായംകുളം താലൂക്ക് ആശുപത്രിയിൽ നാല് ഷിഫ്റ്റുകളായി 56 പേർക്കാണ് ഒരു ദിവസം ഡയാലിസിസ് നടത്താൻ അവസരം ഉള്ളത്. ഇപ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി 42 രോഗികൾക്ക് മാത്രമാണ് ഡയാലിസിസ് നടത്തുന്നത്. ബാക്കിയുള്ള രോഗികൾ പണം നൽകി സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ നടത്തുന്നത്, ഇതിൽ ഭൂരിഭാഗവും നിർധന രോഗികൾ ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡയാലിസിസ് ടെക്നീഷ്യൻമാരുടെ ഒഴിവ് നികത്താൻ ഇൻ്റർവ്യൂ നടത്തി പട്ടിക തയ്യാറാക്കി. എന്നാൽ സബ് കമ്മിറ്റി വിളിച്ചുകൂട്ടി അംഗീകാരം നൽകാൻ നഗരസഭ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.  ലക്ഷകണക്കിന് രൂപ ചിലവിട്ടാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങിയത്. എന്നാൽ പ്രവർത്തനം കാര്യക്ഷമമല്ല. നഗരസഭയിൽ ഭരണ പക്ഷത്തുള്ളപടല പിണക്കവും പ്രശ്നങ്ങൾക്ക് കാരണമാണ്. 

Kayamkulam dialysis technician vaccancy

MORE IN CENTRAL
SHOW MORE