കുടിവെള്ള വിതരണം ഭാഗികം; ഉദ്യോഗസ്ഥര്‍ക്ക് അനാസ്ഥ; പ്രതിഷേധ പരമ്പര

protset
SHARE

കായലോരമേഖലകളിൽ കുടിവെള്ള വിതരണം ഭാഗികമായതോടെ വൈക്കം ജലവിതരണ വകുപ്പ് ഓഫിസിൽ പ്രതിഷേധ പരമ്പര. വേനൽ കടുക്കുമ്പോഴും ആഴ്ചകളായി ഉദ്യോഗസ്ഥ അനാസ്ഥ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വൈക്കം എംഎൽഎ സി കെ ആശയുടെ നേതൃത്വത്തിൽ എൽഡിഎഫും പിന്നാലെ യുഡിഎഫ് പ്രവർത്തകരും പ്രതിഷേധിച്ചു.

മറവന്തുരുത്ത് ചെമ്മനാകരിയിലെ വീട്ടമ്മമാരുടെ പ്രതിഷേധത്തിനു പിന്നാലെയാണ്  തലയാഴത്തെ കായലോരത്ത് താമസിക്കുന്നവരും പ്രതിഷേധത്തിന് ഇറങ്ങിയത്. പ്രതിഷേധമുയർന്ന കൂവം മേഖലയിൽ വെള്ളമെത്തിച്ചതോടെ ഇന്നലെ വെള്ളം കിട്ടേണ്ട തലയാഴം ആറാട്ടുകടവിൽ കുടിവെള്ളം മുടങ്ങി.. കാത്തിരുന്നു മടുത്ത വീട്ടമ്മമാർ അസിസ്റ്റന്‍റ് എൻജിനിയറെ ഉപരോധിച്ചു.

രാത്രിയോടെ വെള്ളമെത്തിക്കുമെന്ന ഉറപ്പിലാണ് വീട്ടമ്മമാർ പിരിഞ്ഞു പോയത്. പോളശ്ശേരി ക്ഷേത്രത്തിന് സമീപം മായിത്തറ വരെയുള്ള  പ്രദേശത്ത് 20 കുടുംബങ്ങൾക്കാണ് രണ്ടാഴ്ചയായി വെള്ളമില്ല.ഫോൺ വിളിച്ചിട്ട് എടുക്കായതോടെ ഇവരും ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. എൽഡിഎഫ് യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധവും സ്ഥലത്ത് അരങ്ങേറി.വേനലിൽ ജല ഉപയോഗം കൂടിയതും ആദ്യം വെള്ളമെത്തുന്ന ഇടങ്ങളിൽ വെള്ളം വൻ തോതിൽ ശേഖരിക്കുന്നതുമാണ് ഉൾ പ്രദേശങ്ങളിൽ വെള്ളം എത്താത്തതിന് കാരണമെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം. 

Vaikom drinking water crisis.

MORE IN CENTRAL
SHOW MORE