കോടികൾ ചെലവാക്കി; എന്നിട്ടും പ്രയോജനമില്ലാതെ തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖം

thottappilly
SHARE

കോടികൾ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ തോട്ടപ്പള്ളിയിലെ മൽസ്യബന്ധന തുറമുഖംകൊണ്ട്  മൽസ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ലാതായി . പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്കടുത്ത പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞപ്പോൾ വലിയ വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു.

ഫിഷ് ലാന്‍റിഗ് സെന്‍ററായിരുന്ന തോട്ടപ്പള്ളിയിൽ 2004 ലാണ് തുറമുഖ നിർമാണോദ്ഘാടനം നടന്നത് .2011 തുറമുഖത്തിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം നടന്നു.15 കോടിയോളം രൂപയായിരുന്നു നിർമാണ ചെലവ്. പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ടപ്പോൾ തുറമുഖം പ്രവർത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. 

പതിറ്റാണ്ട് പിന്നിട്ടിട്ടും തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനം എങ്ങുമെത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐ.ആർ.ഇക്ക് അനുമതി നൽകിയിരുന്നു.ഇതിൻ്റെ തുടർച്ചയായാണ്  വിവാദമായ കരിമണൽ ഖനനവും തോട്ടപ്പള്ളിയിൽ ആരംഭിച്ചത്.ഇപ്പോൾ ചെറിയ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. 

അശാസ്ത്രീയമായി നിർമാണം നടത്തിയതിലൂടെ കോടികളാണ് പാഴായത്.ചെന്നൈ ഐ.ഐ.ടിയുടെ പoന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിർമിച്ച തുറമുഖത്തിനാണ് ഈ അവസ്ഥ. 200 ഓളം വലിയ വള്ളങ്ങൾക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപ കൽപ്പന ചെയ്തത്.മണലടിഞ്ഞു കയറാതിരിക്കാൻ വടക്ക് ഭാഗത്താരംഭിച്ച പുലിമുട്ട് നിർമാണവും ഇഴയുകയാണ്.

Thottappilly fishing harbour.

MORE IN CENTRAL
SHOW MORE