ഇത് സിനിമയല്ല; എപ്പോഴും പാട്ടും സംഗീതവുമായി ഒരു സര്‍ജറി വാര്‍ഡ്

hospital-song
SHARE

കടുത്ത വേദനയും മരുന്നുമായി കഴിയുന്ന രോഗികൾ കിടക്കുന്ന സർജറി വാർഡിൽ പാട്ടുപാടാൻ കഴിയുമോ.. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അങ്ങനെ ഒരു രംഗം സ്ഥിരമായി കാണാൻ കഴിയുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജറി വാർഡിലാണ് ... വേദനകൾക്കിടയിലും മനം കുളിർപ്പിക്കുന്ന സംഗീതത്തിന്റെ കാഴ്ച 

ദിവസങ്ങൾക്കു മുൻപ് കഠിന വേദനയിൽ  ഒരു രോഗി ഏറെ ബുദ്ധിമുട്ടിയപ്പോൾ , ഒപ്പം ഉണ്ടായിരുന്നയാൾ  മൊബൈലിൽ ഒരു പാട്ടിട്ടു...  വാർഡിൽ ഒപ്പം ഉണ്ടായിരുന്നവർ കൂടെ ചേർന്ന് പാടി. അതാണ്  തുടക്കം..സർജറി കഴിഞ്ഞ വേദനയിൽ കഴിഞ്ഞിരുന്ന നിരവധി  രോഗികൾക്ക് ആശ്വാസമായ പാട്ട് പിന്നെ സർജറി വാർഡിൽ പതിവായി... 

സർജറി വിഭാഗത്തിലെ രോഗികളുടെ പ്രിയപ്പെട്ട ഡോ. ബിനു കെ ജോണാണ് പൂർണ പിന്തുണയുമായി ഇവർക്കൊപ്പം ഉള്ളത് .ജോലി സമയം കഴിയുമ്പോൾ, ചില ദിവസങ്ങളിൽ ഡോക്ടറും പാടുവാൻ  ഒത്തുചേരുന്നതോടെ രോഗികൾക്ക് ആശ്വാസം മാത്രമല്ല സന്തോഷവും 

മരുന്നുകളും പ്രതിസന്ധികളും ശരീരത്തിലും മനസ്സിലും കൂടി കയറി ഇറങ്ങി പോകുമ്പോഴും എല്ലാം മറന്നു ഒരു പത്തുമിനിറ്റ് നേരം ചിരിക്കാൻ കഴിഞ്ഞാൽ അതിൽ കൂടുതൽ മറ്റെന്തു വേണം 

MORE IN CENTRAL
SHOW MORE