ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം; വീട് തകർത്തു

Elephant-Attac
SHARE

കോതമംഗലത്തിനടുത്ത് കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയാക്രമണം. പുലര്‍ച്ചെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീടുതകര്‍ത്തു. വടക്കുംഭാഗം തൂപ്പനാട്ട് വേലായുധന്റെ വീടാണ് ആക്രമിച്ചത്.

വീടിനുള്ളില്‍ ആളുകള്‍ ഉള്ളസമയത്തായിരുന്നു ആക്രമണം. വീടിന്റെ പുറകുവശത്തെത്തിയ ആന വാഴമറിച്ചിടുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. തുടര്‍ന്ന് വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ തകര്‍ന്നു. ഭിത്തിയും തകര്‍ന്നു. 

കൃഷിയും നശിപ്പിച്ച ആന കാട്ടിലേയ്ക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷവും, പതിവുമാണ്. പരാതികള്‍ നിരന്തരമുന്നയിച്ചിട്ടും പരിഹാരമില്ല.

MORE IN CENTRAL
SHOW MORE