ഇടുക്കിയിൽ ഒരുങ്ങി ഒരു കൂറ്റൻ 'ലോകകപ്പ്'

idukki-worldcup
SHARE

ലോകമെങ്ങും കാൽപന്ത് കളിയുടെ ആവേശത്തിൽ ആറാടുമ്പോൾ ഇടുക്കി നെടുങ്കണ്ടത്ത് ഒരു കൂറ്റൻ കപ്പിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകകപ്പിന്റെ അതേ മാതൃകയിലുള്ള കൂറ്റൻ കപ്പ്. തോവാളപ്പടി സ്വദേശി പ്രിൻസാണ് കൂറ്റൻ കപ്പിന്റെ നിർമാതാവ്.

നാടെങ്ങും ലോകകപ്പ് ആരവത്തിൽ താരങ്ങളുട കട്ടൗട്ടുകൾ ഉയർന്നപ്പോൾ പ്രിൻസിന്റെ വീട്ടുമുറ്റത്ത് പണിതുയർത്തിയത് ലോകകപ്പ് തന്നെ. ആറടി ഉയരവും 120 കിലോ ഭാരവുമുള്ള കപ്പ് നിർമിച്ചത് സിമെന്റ് കൊണ്ട് . പ്രത്യേകിച്ചൊരു ടീമിനോടല്ല ഫുട്ബോളിനോടാണ് പ്രിൻസിന് പ്രിയം. അതാണ് കൂറ്റൻ കപ്പിന്റെ നിർമിതിയ്ക്ക് കാരണം.

ലോകകപ്പിന്റെ കിക്കോഫ് ദിനത്തിലാണ് കൂറ്റൻ കപ്പിന്റെ നിർമാണം തുടങ്ങിയത്.നേരത്തെയും വ്യത്യസ്തമായ നിർമിതികൾ കൊണ്ട് ശ്രദ്ധേയനായ ആളാണ് പ്രിൻസ് .

MORE IN CENTRAL
SHOW MORE