ഫണ്ടായപ്പോൾ പഞ്ചായത്ത് റജിസ്റ്ററില്‍ റോഡില്ല!; പഞ്ചായത്തിനെ പഴിച്ച് നാട്ടുകാർ

puliyoor-panchayath
SHARE

റോഡ് പുനര്‍നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ട് അനുവദിച്ചപ്പോള്‍ പഞ്ചായത്ത് റജിസ്റ്ററില്‍ റോഡ് കാണാനില്ല. ചെങ്ങന്നൂര്‍ പുലിയൂരിലെ തകര്‍ന്നുകിടന്നിരുന്ന ജലധാര ബണ്ട് റോഡാണ് പഞ്ചായത്ത് ആസ്തി റജിസ്റ്ററില്‍നിന്ന് കാണാതായത്. 

 കഴിഞ്ഞ പത്ത് വര്‍ഷമായി തകര്‍ന്നുകിടക്കുന്ന പുലിയൂര്‍ പഞ്ചായത്തിലെ ജലധാര ബണ്ട് റോഡ് പുനര്‍നിര്‍മിക്കാനാണ് എംഎല്‍എ ഫണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ബ്ലോക്കില്‍നിന്ന് ആസ്തി റജിസ്‌റ്ററിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോഴാണ് റജിസ്റ്ററില്‍ റോഡ് ഇല്ലെന്ന് അറിയുന്നത്. ആസ്തി റജിസ്റ്ററില്‍ ഉള്‍പ്പെട്ട പല റോഡുകളുടെയും അളവുവിവരങ്ങള്‍ തെറ്റാണെന്നും റജിസ്റ്ററില്‍ ജലധാര ബണ്ട് റോഡ് മുമ്പ് ഉണ്ടായിരുന്നതായും മുന്‍ പഞ്ചായത്തംഗം ഫിലിപ്പ് ജോണ്‍ പുന്നാട്ട് പറഞ്ഞു.

മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് ജലധാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ബണ്ട് റോഡ് മഴക്കാലത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് തകര്‍ന്നനിലയിലായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി പഞ്ചായത്ത് ഈ റോഡിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും അതിനാലാണ് റജിസ്റ്ററില്‍ നിന്ന് റോ‍ഡ് അപ്രത്യക്ഷമായതെന്നും നാട്ടുകാര്‍ പറഞ്ഞു. 

MORE IN CENTRAL
SHOW MORE