രാത്രിയിൽ പുലി കുറുകെ ചാടി; ട്രാക്ടര്‍ അപകടത്തിൽപ്പെട്ടു

puli
SHARE

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് നാഗർമുടി ഡിവിഷനിൽ  രാത്രിയിൽ പുലി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ട്രാക്ടർ അപകടത്തിൽപ്പെട്ടു. ട്രാക്ടർ ഓടിച്ചിരുന്ന നാഗർമുടി ഡിവിഷനിലെ താമസക്കാരനായ രവികുമാറിന് അപകടത്തിൽ പരുക്കേറ്റു.മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിലെ ഫാക്ടറിയിൽ തേയില കൊളുന്ത് ഇറക്കി മടങ്ങി വരുന്നതിനിടെ പുലി കുറുകേ ചാടിയെന്ന് രവികുമാർ പറയുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഒറ്റപ്പാറയിൽ ഇറക്കി. തുടർന്ന് ഒറ്റയ്ക്ക് നാഗർമുടി ഡിവിഷനിലേക്ക് വരും വഴി നാഗർമുടി കാന്റീന് സമീപത്തു വച്ച് അപകടം സംഭവിച്ചുവെന്നാണ് രവികുമാർ നൽകുന്ന വിവരം. പുലി കുറുകെ ചാടിയതിനെ തുടർന്ന് ഭയന്ന് വാഹനം പെട്ടന്ന് വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു.രവികുമാറിൻ്റെ കൈയ്ക്കും നെറ്റിക്കും പരുക്കുണ്ട്. പ്രദേശത്തെ വന്യജീവി ശല്യം നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN CENTRAL
SHOW MORE