റോഡില്ലാത്തതിന്റെ ദുരിതം അനുഭവിച്ച് മുക്കടയിലെ 32 കുടുംബങ്ങൾ

noroad-02
SHARE

റോഡില്ലാത്തതിന്റെ ദുരിതങ്ങളെല്ലാം അനുഭവിക്കുന്നവരാണ് ആലപ്പുഴ തകഴി മുക്കടയിലെ 32 കുടുംബങ്ങൾ. ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ രണ്ടുപേരും രാത്രിയിൽ വെള്ളത്തിൽ വീണ് മൂന്നുപേരുമാണ് ഈ പ്രദേശത്ത് മരിച്ചത്. 2018-ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് റോഡിന്റെ തകർച്ച പൂർണമായത്. 

തകഴി മുക്കടയിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം വരുന്ന റോഡിൽ രോഗികളെ എത്തിക്കുന്നത് ഒറ്റവിൽ ടോളിയിലിരുത്തിയാണ്. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ പട്ടികജാതി കോളനിയാണ് മുക്കടയിലേത്. മുക്കട പാലം മുതൽ റെയിൽവേ പാലം വരെയാണ് റോഡില്ലാത്തത്. 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് ആംബുലൻസ് അടക്കം എത്തിയിരുന്ന റോഡ് തകർന്ന് ഒറ്റയടി പാതയായത്. 

സമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെ രണ്ടുപേർ ഇവിടെ മരിച്ചു. രാത്രിയിൽ നടന്നുവരും വഴി കാൽ വഴുതി വെള്ളത്തിൽ വീണ് മുന്നു പേരും ഈ പ്രദേശത്ത് മരിച്ചു. റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്, ഉടൻ ശരിയാക്കും എന്ന് വാഗ്ദാനം കേൾക്കാൻ തുടങ്ങിയിട്ട് നാലുവർഷമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആംബുലൻസ് എത്തുന്ന വിധത്തിൽ റോഡ് വീതികൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. 

MORE IN CENTRAL
SHOW MORE