വൈദ്യുത പോസ്റ്റുകളിൽ തീ പിടിക്കുന്നത് പതിവ്; വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണി

palakseb
SHARE

പാലാ നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീ പിടിക്കുന്നത് പതിവാകുന്നു.വൈദ്യുതി പോസ്റ്റുകളിൽ നിന്നും കണക്ഷൻ നൽകുന്ന ബോക്സുകളിലാണ് തീ പിടിക്കുന്നത്. ഇത് മൂലം മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നതും പവതിവാണെന്ന് വ്യാപാരികൾ പറയുന്നു .

വൈദ്യുതി പോസ്റ്റുകളിൽ നിന്നും കണക്ഷൻ നൽകുന്ന ബോക്സുകളിൽ ഏറെനേരം തീ കത്തിയതിനെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിലേക്ക് നൽകിയിരിക്കുന്ന സർവീസ് വയറുകൾ കത്തി നശിക്കുന്നത് . വയർ കത്തി ഉരുകി വീണ് കേബിൾ ടിവി ഫൈബർ കേബിളുകളും തീ പിടിച്ച് നശിച്ചു. കഴിഞ്ഞദിവസം പാലയിലെ ഒരു ചെരിപ്പ് കടയ്ക്ക് സമീപമാണ് പോസ്റ്റിൽ തീ പിടിച്ചത്.കൃത്യസമയത്ത് തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. 

ടൗണിൽ പലയിടങ്ങളിലായി ഇതിനോടകം നിരവധി തവണ വൈദ്യുതി പോസ്റ്റുകളിൽ തീ പടർന്നിട്ടുണ്ട്. മുൻപ് വൈദ്യുതി ലൈനുകളിൽ നിന്നും സർവീസ് വയർ വഴി നേരിട്ടാണ് കണക്ഷൻ നൽകിയിരുന്നതെങ്കിൽ  ഇപ്പോൾ പോസ്റ്റുകളിൽ പ്രത്യേക ബോക്സ് സ്ഥാപിച്ച് ബോക്സ് വഴിയാണ് കണക്ഷൻ നൽകുന്നത്. കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ ഉള്ള പ്രദേശത്ത്, 8 കണക്ഷൻ നൽകാവുന്ന ബോക്സുകളിൽ   ഇരട്ടിയോളം കണക്ഷൻ നൽകുന്നതാണ് തീപിടുത്തത്തിന് കാരണമാകുന്നത് . ഇത്തരം ബോക്സുകൾ കണ്ടെത്തി നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായും കൂടുതൽ കണക്ഷൻ നൽകാവുന്ന ബോക്സുകൾ സ്ഥാപിച്ചു വരികയാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

MORE IN CENTRAL
SHOW MORE