മാലിന്യം നിറഞ്ഞ റോ‍ഡിന്റെ ഒരു ഭാഗം നന്നാക്കി ഒരു പറ്റം യുവാക്കൾ

modelroad-2
SHARE

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിന്റെ ഒരു ഭാഗം മാതൃകാ റോഡാക്കാൻ ഒരു പറ്റം യുവാക്കൾ . മാലിന്യം തള്ളി നശിപ്പിച്ചിട്ടിരുന്ന ഒരു കിലോമീറ്ററാണ് യുവാക്കൾ വൃത്തിയാക്കിയത്. ആലുവ തുരുത്ത് ഈസ്റ്റ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രദേശം മോടി പിടിപ്പിക്കാനാണ് ശ്രമം.

സീ പോർട്ട് എയർപോർട്ട് റോഡിൻ്റെ നിർമാണം നിലച്ച് ഇരുവശവും മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് റോഡ് വൃത്തിയാക്കി മോടി പിടിപ്പിക്കാൻ ഒരു പറ്റം യുവാക്കൾ രംഗത്തിറങ്ങിയത്.   മൂന്നാം ഘട്ടത്തിലുൾപ്പെട്ട മഹിളാലയം തുമ്പാക്കടവ് ഭാഗം വൃത്തിയാക്കി. പെരിയാറിന് കുറുകെയുള്ള രണ്ട് പാലങ്ങൾ ഉൾപ്പെട്ട ഒരു കിലോമീറ്റർ റോഡിൻ്റെ ഇരുവശവും കാട് വെട്ടി തെളിച്ചു.

നാലുവരി പാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തിരിക്കുന്ന ഭാഗത്ത് നേരത്തെ ഫുട്ബോൾ മൈതാനം ഒരുക്കിയിരുന്നു. കൂടുതൽ ഭാഗം വ്യായാമ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണിവർ . ഗതാഗതം കുറഞ്ഞ ഈ റോഡിൽ പുലർച്ചെ മുതൽ നിരവധി പേരാണ് പ്രഭാത സവാരിക്കെത്തുന്നത്.

MORE IN CENTRAL
SHOW MORE