മെട്രോ; പേട്ട മുതല്‍ എസ്എന്‍ ജംക്്ഷന്‍ വരെയുള്ള റീച്ചില്‍ പരിശോധന

kochimetro-01
SHARE

കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്എന്‍ ജംക്്ഷന്‍ വരെയുള്ള റീച്ചില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു. അനുമതി ലഭിച്ചാല്‍ ഈ മാസം അവസാനം തന്നെ സര്‍വീസ് ആരംഭിക്കും. തൃപ്പൂണിത്തുറ വരെ യാത്ര ചെയ്യാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും.

പേട്ടയും കടന്ന് വടക്കോട്ടയിലൂടെ മെട്രോ അധികം വൈകാതെ തന്നെ എസ്എന്‍ ജംക്്ഷനിലെത്തും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന തുടരുകയാണ്. KMRL നേരിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ റീച്ചാണിത്. 2019ല്‍ ജോലികള്‍ തുടങ്ങി. 453 കോടി രൂപയാണ് ചെലവ്. എസ്ന്‍ ജംക്ഷന്‍ വരെ ട്രെയിന്‍ ഓടുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലാകും. വടക്കേകോട്ടയിലേതാണ് ഏറ്റവും വലിയ സ്റ്റേഷന്‍. 4.3 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം.തൃപ്പൂണിത്തുറയിലേക്കുള്ള നിര്‍മാണം അടുത്ത ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

MORE IN CENTRAL
SHOW MORE