ആലപ്പുഴ നടക്കാവ് റോഡിൽ അപകടങ്ങൾ പെരുകുന്നു; രണ്ടാഴ്ചക്കിടെ നാല് അപകടം

roadwb
SHARE

ആലപ്പുഴ കളർകോട് -അമ്പലപ്പുഴ പഴയ നടക്കാവ് റോഡിൽ അപകടങ്ങൾ പെരുകുന്നു. പുന്നപ്ര കളിത്തട്ടിന് കിഴക്ക് യു പി.സ്കൂൾ കിഴക്കേ ജങ്ഷനാണ് അപകട സാധ്യത കൂടിയ ഭാഗം. നൂറു കണക്കിന് കുട്ടികളടക്കമുള്ളവർ സഞ്ചരിക്കുന്ന ഈ റോഡിൽ വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

രണ്ടാഴ്ചക്കിടെ നാല് അപകടങ്ങളാണ് പുന്നപ്ര പഴയനടക്കാവ് റോഡിലെ യു പി സ്കൂൾ കിഴക്കേ ജങ്ഷനിലുണ്ടായത്. ഇന്നലെയും രണ്ട് അപകടങ്ങളുണ്ടായി. ദേശീയ പാത 66 ന് സമാന്തരമായി ആലപ്പുഴ കളർകോട്  മുതൽ അമ്പലപ്പുഴ വരെയുള്ള പഴയ നടക്കാവ് റോഡിലെ യാത്ര അപകടകരമായി മാറിയിട്ട് ഏറെക്കാലമായി. നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന പുന്നപ്രയുടെ വിവിധ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് കുട്ടികളാണ് സൈക്കിളിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നത്. 

പുന്നപ്ര തെക്ക് പഞ്ചായത്ത് 7, 8 9 വാർഡുകൾ ചേരുന്നയിടമാണ് യുപി സ്കൂൾ കിഴക്കേ ജങ്ഷൻ . വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.നേരത്തെ ഈ  റോഡിലെ അപകട സാധ്യതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മൂന്നുവശവും കാണാൻ സാധിക്കുന്ന കണ്ണാടി സ്ഥാപിച്ചിരുന്നു. അമിത വേഗം തടയാനുള്ള പരിശോധന ശക്തമാക്കുകയും ട്രാഫിക് പൊലീസിനെ നിയോഗിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

MORE IN CENTRAL
SHOW MORE