ഛോട്ടാ ബീമും ആങ്ക്രി ബേര്‍ഡ്സും; മനം കുളിർപ്പിക്കും സ്കൂള്‍ ചുമരുകൾ

schoolpainting
SHARE

കുട്ടികളെ വരവേല്‍ക്കാന്‍ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച് ഒരുങ്ങുകയാണ് പെരുമ്പാവൂര്‍ സെന്‍റ് ജോര്‍ജ് എല്‍പി സ്കൂള്‍. കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍കൊണ്ട് ചുമരുകള്‍ നിറച്ചാണ് സ്കൂള്‍ പ്രവേശനോല്‍സവത്തിനു തയാറെടുക്കുന്നത്. ഛോട്ടാ ബീമും ആങ്ക്രി ബേര്‍ഡ്സുമെല്ലാം ഇക്കുറി കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളില്‍ തയാര്‍. കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍. കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 

പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയായി നൂറ്റിപ്പത്ത് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. പിടിഎ പ്രസിഡന്‍റും പൂര്‍വവിദ്യാര്‍ഥിയുമായ ഫെബിന്‍ പത്രോസാണ് ചുമരുകള്‍ ചിത്രങ്ങളാല്‍  നിറച്ചത്. 

MORE IN CENTRAL
SHOW MORE