കൊച്ചി മാറിയിട്ടും മാറാതെ കൊതുക്; ശല്യം രൂക്ഷം; പ്രതിഷേധം

mosquitto-08
SHARE

എത്രപുരോഗമിച്ചാലും കൊച്ചിയില്‍ നിന്ന് വിട്ടുപോകാത്തൊരു കൂട്ടരുണ്ട്. കൊതുകുകള്‍. ഒരിടവേളയ്ക്ക് ശേഷം നഗരത്തില്‍ കൊതുകുകളുടെ എണ്ണം പെരുകി. നഗരസഭ കൊതുകുശല്യം പരിഹരിക്കാന്‍ ഒന്നുംചെയ്യുന്നില്ലെന്ന് ആരോപിച്ച് കൊച്ചിക്കാര്‍ കൊതുകുവലയ്ക്കുള്ളില്‍ കിടന്ന് പ്രതിഷേധിച്ചു.

ഇടവേളയ്ക്ക് ശേഷം കൊച്ചിയിലെ കൊതുകുകളുടെ എണ്ണം പെരുകുന്നത്. വീടിനകത്തും ഓഫീസിലുമെല്ലാം ദുരിതമാണ്.കൊതുക് നശീകരണത്തിന് നഗരസഭ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൊതുകുവലയ്ക്കുള്ളിലുള്ള  പ്രതിഷേധം. റസിഡന്റ് അസോസിയേഷന്‍ കോ–ഓര്‍ഡിനേഷന്‍ കൗണ്‍സിലാണ് നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധിച്ചത്. സമീപകാലത്തൊന്നും കൊച്ചിയിയില്‍ ഇത്രയധികം കൊതുകശല്യം ഉണ്ടായിട്ടില്ല,. 

MORE IN CENTRAL
SHOW MORE