ശാന്തൻപാറയില്‍ സ്റ്റോപ് മെമ്മോ അവഗണിച്ച് നിര്‍മാണം; റിപ്പോർട്ട് തേടി കലക്ടർ

stopmemo-02
SHARE

ഇടുക്കി ശാന്തന്‍പാറയില്‍ സ്റ്റോപ് മെമ്മോ അവഗണിച്ച് നിര്‍മാണം. നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ എത്തിയ റവന്യൂ സംഘത്തെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തടഞ്ഞതായി പരാതി. വിഷയത്തില്‍ കലകടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ശാന്തന്‍പാറ വില്ലേജ് ഓഫിസിന് സമീപത്തായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോയാണിത്. എന്നാല്‍ ഉത്തരവ് അവഗണിച്ചും നിര്‍മാണം തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗ്ഥര്‍ സ്ഥലത്തെത്തിയത്. നിര്‍മാണ സാമഗ്രികളടക്കം പിടിച്ചെടുത്തു. മഹസര്‍ തയാറാക്കുന്നതിനിടെ ശാന്തന്‍പാറ  പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഡപ്യൂട്ടി തഹസില്‍ദാരടക്കമുള്ളവരെ തടയുകയും പിടിച്ചെടുത്ത ആയുധങ്ങള്‍ തിരിച്ചിറക്കുകയുമായിരുന്നുവെന്നാണ് ആരോപണം. റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കി. കലക്ടര്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ലൈഫ് ഭവന പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണം പലതും നിയമക്കുരുക്കില്‍പെട്ട് നടത്താന്‍ കഴിയാത്തപ്പോഴും രാഷ്ട്രീയ ഒത്താശയോടെ അനധികൃത നിര്‍മ്മാണം തകൃതിയായി നടക്കുന്നുവെന്നാണ് ആക്ഷേപം.

MORE IN CENTRAL
SHOW MORE