പഞ്ചായത്തും ഇറിഗേഷൻ വകുപ്പും കയ്യൊഴിഞ്ഞു; കായൽ ശുചീകരിച്ച് സിപിഎം പ്രവർത്തകർ

kayal-cleaning
SHARE

ഇറിഗേഷൻ വകുപ്പം പഞ്ചായത്തും കയ്യൊഴിഞപ്പോൾ  കായൽ ശുചീകരിച്ച് വെച്ചൂരിലെ സിപിഎം പ്രവർത്തകർ. പുത്തൻകായലിൽ ഒന്നര കിലോമീറ്റർ വരുന്ന ജലപാതയാണ് വെച്ചൂർ വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.  ഉപേക്ഷിച്ച കമ്പവല കുറ്റികളും  പുൽകെട്ടുകളും ജലഗതാഗതത്തിന്  തടസമാകുന്നത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കുമരകം ചീപ്പുങ്കൽ മുതൽ വെച്ചൂർ വരെയുള്ള പുത്തൻകായൽപ്രദേശത്ത് വർഷങ്ങളായി പുൽക്കെട്ടുകൾ അടിഞ്ഞ് വിസ്തൃതി കുറഞ്ഞ നിലയിലായിരുന്നു. ഫിഷറീസ് വകുപ്പ് നീക്കം ചെയ്തതും ഉപേക്ഷിക്കപ്പെട്ട കമ്പവലകളുടെ നുറുകണക്കിന് കുറ്റികളും പുൽക്കെട്ട് അടിയാൻ കാരണമായി. ഇറിഗേഷൻ വകുപ്പിനോടുംപഞ്ചായത്തിനോടും പരാതി പറഞ്ഞ് കായൽ തൊഴിലാളികളും സമീപവാസികളും മടുത്തു.   വേലിയേറ്റത്തിൽ നീരൊഴുക്ക് തടസപ്പെട്ട് സമീപത്തെ വീട്ടുമുറ്റങ്ങളിൽ മലിനജലം നിറയുന്ന സാഹചര്യവും സ്ഥിതി രൂക്ഷമാക്ക. ഇതോടെയാണ് കായൽ ശുചീകരിക്കുന്ന ദൗത്യം സിപിഎം പ്രവർത്തകർ ഏറ്റെടുത്തത്.പള്ളി ജെട്ടി മുതൽ സ്വാമിക്കൽ ജെട്ടി വരെ ഒന്നര കിലോമിറ്ററോളം വരുന്ന കായൽ കൈവഴിയാണ് ശുചീകരിച്ചത്. 

മൽസ്യ കക്കാ തൊഴിലാളികളും ദൗത്യത്തിൻ പങ്കാളികളായി. കുമരകത്ത്നിന്ന് വേമ്പനാട്ട് കായൽ വഴി ആലപ്പുഴക്കും തണ്ണീർമുക്കത്തേക്കുമുള്ള ജലപാതയാണ് മാലിന്യം അടിഞ്ഞ് ഇത്രനാൾ തടസപ്പെട്ടത്. 

MORE IN CENTRAL
SHOW MORE