വെള്ളാരംകുത്തിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

kothamangalam-29
SHARE

കോതമംഗലം വെള്ളാരംകുത്ത് ആദിവാസികോളനിയിലെ ജനവാസമേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം ഫലം കണ്ടില്ല. പ്രദേശത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ആനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് കുടിയിലെ താമസക്കാര്‍ക്കുള്ളത്.

കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസികുടിക്ക് സമീപമാണ് പതിവായി കാട്ടാനക്കൂട്ടം എത്തുന്നത്. കൃഷി സ്ഥലത്തേയ്ക്കെത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷിനാശവും വരുത്തും. ഭീതിയിലാണ് നാട്ടുകാര്‍.

രണ്ടുദിവസമായി പലും ജനവാസമേഖലയ്ക്ക് സമീപം തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലെയ്ക്ക് മടക്കിയയക്കാന്‍ വനപാലകര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.ട്രഞ്ച് നിര്‍മിച്ച് ആനശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...