മൂവാറ്റുപുഴ നഗരത്തിലെ പുൽത്തകിടികൾ വാഹനം കയറ്റി നശിപ്പിച്ചു; നടപടി വേണം; നാട്ടുകാർ

grassmeadows-29
SHARE

മൂവാറ്റുപുഴയില്‍ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച പുൽത്തകിടികള്‍ നശിപ്പിച്ചു.  വെളളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിലെ പുൽത്തകിടിയാണ് നശിപ്പിച്ചത്. നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പണ്ടപ്പിള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രീ എന്ന സംഘടനയാണ് നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ ഇവയെല്ലാം വാഹനം കയറ്റി നശിപ്പിച്ചു. നഗരസഭയ്ക്ക് ഒരുരൂപ പോലും മുതൽ മുടക്കില്ലാത്തതായിരുന്നു പദ്ധതി. ലക്ഷങ്ങള്‍ മുടക്കിയുള്ള പദ്ധതിയുടെ പരിപാലനചുമതലയും ട്രീയ്ക്കായിരുന്നു. നഗരസഭാ ചെയർമാൻ പി പി എൽദോസ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നഗരത്തിലെ തന്നെ മറ്റൊരു സ്ഥലത്ത് പുൽത്തകിടി പശുക്കൾ നശിപ്പിച്ചിരുന്നു. നഗരസഭയുടെ ഭാഗത്തു നിന്ന് പുൽത്തകിടികൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് നഗരവാസികളുടെ അവശ്യവും ശക്തമാക്കുകയാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...