കോവിഡ് പ്രതിസന്ധിക്കിടയിലും കുടിവെള്ളമില്ലാതെ ഇടുക്കി നെടുങ്കണ്ടത്തുകാര്‍

waterscarcity
SHARE

കോവിഡ് പ്രതിസന്ധിക്കിടയിലും കുടിവെള്ളമില്ലാതെ ഇടുക്കി നെടുങ്കണ്ടത്തുകാര്‍. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുന്നതിനിടെ കുടിവെള്ളം കൂടി വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

നെടുങ്കണ്ടം വാട്ടർ അതോറിറ്റിക്ക് കീഴിൽ ടൗണിലും പരിസര പ്രദേശങ്ങളിലുമായി മുന്‍പ് നാണ്ണൂറിലധികം പൈപ് കണകക്ഷനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുടിവെള്ളം ലഭിക്കുന്നത് 60 ൽ താഴെ പേര്‍ക്ക് മാത്രം. കാലപഴക്കം ചെന്ന് പൈപ്പുകള്‍ പൊട്ടിയും, അടഞ്ഞും ജലവിതരണം തടസപ്പെട്ടു. തകരാറുകള്‍ യഥാസമയം പരിഹരിക്കാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമായി. 

നഗരത്തിലെ കച്ചവടക്കാര്‍ മുന്‍പ് കൂടുതലും ആശ്രയിച്ചിരുന്നത് ഈ പൈപ്പ് കണക്ഷനായിരുന്നു. ജലവിതരണം തടസപ്പെട്ടതോടെ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ട പൈപ്പ് ലൈൻ സംസ്ഥാന പാതയുടെ നടുവിലാണന്നും, റോഡ് കുഴിച്ച് പണികൾ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കുന്നില്ലെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. ജലജീവൻ മിഷൻ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശ്വാശത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...