ദ്രോണാചാര്യ മോഡൽ കടൽഭിത്തി വേണം; ഭീതിയൊഴിയാതെ ചെല്ലാനത്തുകാർ

chellanm-22
SHARE

കൊച്ചി ചെല്ലാനം തീരദേശവാസികള്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും കടല്‍തിരമാലകളുയര്‍ത്തുന്ന ആക്രമണ ഭീതിയില്‍ തന്നെയാണ്. തെക്കേ ചെല്ലാനം മുതല്‍ വേളാങ്കണ്ണി പള്ളിവരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദ്രോണാചാര്യ മോഡല്‍ കടല്‍ഭിത്തിയെന്ന ആവശ്യമാണ് ഇവര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ളത്. ചെല്ലാനത്തെ തിരഞ്ഞെടുപ്പ് വര്‍ത്തമാനത്തിലേക്ക്.

കടല്‍ഭിത്തിയുടെ സുരക്ഷിതത്വമാണ് തെക്കെ ചെല്ലാനത്തെ ആയിരത്തോളം കുടുംബങ്ങള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷിത്തനുള്ളില്‍ നൂറിലധികം വീടുകളാണ് കടലാക്രമണത്തില്‍ പാടെ തകര്‍ന്നത്. പല കുടുംബങ്ങളും വീടുപേക്ഷിച്ച് പോയി. ഏത് നിമഷവും തകരാറായ വീടുകളില്‍ കൊച്ചു കുട്ടികള്‍ക്കൊപ്പം കഴിയുന്നവരേയും ഇവിടെ കാണാം. പോകാന്‍ മറ്റൊരിടമില്ല. ശാശ്വതമായ കടല്‍ഭിത്തിയെന്ന ആവശ്യവുമായി ജനകീയസമരസമിതി നടത്തുന്ന പ്രതിഷേധം വര്‍ഷമൊന്ന് പിന്നിടുമ്പോഴും അധികാരികള്‍ തുടരുന്നത് അവഗണന മാത്രം. 

MORE IN CENTRAL
SHOW MORE
Loading...
Loading...