പാട്ടുപാടിയും വോട്ട് പിടിക്കും; വിജയപ്രതീക്ഷയോടെ അജിത സാബു

vaikom-03
SHARE

പാട്ടും പാടി വോട്ടര്‍മാരെ കയ്യിലെടുക്കുകയാണ് വൈക്കത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അജിത സാബു. പ്രചാരണം മുന്നേറുമ്പോള്‍ കഥാപ്രസംഗത്തിലെ കഴിവും പയറ്റാനാണ് അജിതയുടെ തീരുമാനം. കാണാം പാട്ടുകാരിയായ സ്ഥാനാര്‍ഥിയെ. പരാതികളുടെ കെട്ടഴിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥാനാര്‍ഥിക്കുള്ളിലെ കലാകാരിയെ ആദ്യം തിരിച്ചറിഞ്ഞത്.

ഉദയനാപുരത്തെ ഖാദി വ്യവസായ കേന്ദ്രത്തിലും പാട്ടിനൊപ്പമാണ് സ്ഥാനാര്‍ഥിയെത്തിയത്. ഹൈപിച്ചിലേക്ക് കയറുന്നതിനിടെ ഒരു വെള്ളിവീണു. അതൊരു വിഷയമല്ലെന്ന് പ്രഖ്യാപിച്ച് അജിതയ്ക്ക് തൊഴിലാളികളുടെ ഐക്യദാര്‍ഡ്യം. ചരിത്രനഗരമായ വൈക്കത്ത് കലയെയും ചേർത്തു നിർത്തുന്നവരാണ് വോട്ടര്‍മാരെന്ന് അജിത സാബു.

1996 ൽ വൈക്കത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സി.എ തങ്കച്ചന്‍റെ മകളാണ് അജിത. പാട്ടുകാരൻ കൂടിയായ പിതാവിന്‍റെ പാട്ടു കേട്ടാണ് അജിതയും പാടാൻ തുടങ്ങിയത്. 2000 മുതൽ 2010 വരെ ഏറ്റുമാനൂരിൽ നിന്ന് യുഡിഎഫില്‍ ടിക്കറ്റില്‍ ജയിച്ച് ജില്ലാ പഞ്ചായത്തംഗവും പ്രസിഡന്‍റുമായിരുന്നു അജിത. പാട്ടിലൂടെയും വോട്ടർമാരുടെ മനസിലിടം തേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അജിതയുടെ പ്രചാരണം തുടരുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...