കൊല്ലത്തിന്റെ തീരമേഖലയില്‍ കടല്‍ക്കയറ്റം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

sea-rough-03
SHARE

കൊല്ലത്തിന്റെ തീരമേഖലയില്‍ കടല്‍ക്കയറ്റം. ചിലയിടങ്ങളില്‍ കടല്‍ അന്‍പത് മീറ്ററിലധികം കരയിലേക്ക് കയറി. സ്ഥിതി തുടര്‍ന്നാല്‍ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

വേനല്‍ക്കാലത്ത് കടല്‍ക്കയറ്റം പതിവുള്ളതല്ല. എന്നാല്‍ കഴിഞ്ഞ മുന്നു ദിവസമായി ശക്തമായ വേലിയേറ്റമാണ്. അഴീക്കല്‍,കൊല്ലം പരവൂര്‍ പൊഴിക്കര തുടങ്ങി ഇടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറുന്നത്. ശക്തമായ തിരയുള്ളതിനാല്‍ ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. ബീച്ചിലെത്തുന്നവര്‍ക്ക് കടലിലിറങ്ങാന്‍ വിലക്കുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...