രാമക്കൽമേട് സൗരോർജ പദ്ധതി യാഥാർഥ്യമാകുന്നു; ഈ മാസം ട്രയൽ റൺ

solar-project-idk-01
SHARE

ഇടുക്കി രാമക്കൽമേട് സൗരോർജ പദ്ധതി യാഥാർഥ്യമാകുന്നു. ഈ മാസം അവസാനത്തോടെ ട്രയൽ റൺ നടത്തി ഏപ്രിലോടെ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങും. 

സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാമക്കൽമേട്ടില്‍ വൈദ്യുത പദ്ധതി തുടങ്ങിയത്. വർഷം മുഴുവൻ ശക്തമായ കാറ്റും സൂര്യ പ്രകാശവും ലഭിക്കുന്ന വിശാലമായ പുൽമേടുകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് നൽകുന്നതിന് ആവശ്യമായ 630 കിലോ വാട്ടിന്റെ രണ്ട് ട്രാൻസ്‌ഫോമറുകൾ ആമപ്പാറയിൽ സ്ഥാപിക്കുന്നതിനുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്. 

അനർട്ടിന്റെ ഉടമസ്ഥതയിലുള്ള 147 ഹെക്ടർ ഭൂമിയിലാണ് നിര്‍മാണം. ആദ്യ ഘട്ടത്തിൽ 16 കോടിയാണ് അനർട്ട് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. 3 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്നും ഉല്‍പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...